ബിഗ് ബാഷ് ടീം മെല്‍ബണ്‍ സ്റ്റാര്‍സുമായി ലമിച്ചാനെ കരാര്‍ ഒപ്പിട്ടു. ബിഗ് ബാഷില്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമാണ് ഈ പതിനെട്ടുകാരന്‍...

മെല്‍ബണ്‍: നേപ്പാള്‍ കൗമാര താരം സന്ദീപ് ലമിച്ചാനെ ബിഗ് ബാഷ് ലീഗില്‍. ബിഗ് ബാഷ് ടീം മെല്‍ബണ്‍ സ്റ്റാര്‍സുമായി ലമിച്ചാനെ കരാര്‍ ഒപ്പിട്ടു. ബിഗ് ബാഷ് കരാര്‍ ലഭിക്കുന്ന ആദ്യ നേപ്പാള്‍ താരമാണ് ലമിച്ചാനെ. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച് ഐപിഎല്ലില്‍ അരങ്ങേറുന്ന ആദ്യ നേപ്പാള്‍ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 

Scroll to load tweet…

ഡല്‍ഹിക്കായി മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് ഈ നേപ്പാള്‍ താരം വീഴ്‌ത്തിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഗ്ലോബല്‍ ടി20 കാനഡ, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും പതിനെട്ടുകാരനായ ലെമിച്ചാനെ ഇതിനകം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലെഗ് സ്‌പിന്നര്‍ മാറ്റ് പാര്‍ക്കിന്‍സണുമായും മെല്‍ബണ്‍ ക്ലബ് കരാറിലെത്തിയിട്ടുണ്ട്. ബിഗ് ബാഷിന്‍റെ എട്ടാം സീസണാണ് വരാനിരിക്കുന്നത്.

Scroll to load tweet…