പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ വിജയികള്‍ക്കുള്ള ട്രോഫി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.ഞായറാഴ്ചയാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ട്രോഫി പുറത്തിറക്കിയത്.  മൂന്ന് വിക്കറ്റുകളും ഒരു പന്തും അതിന് മുകളില്‍ ഒരു ബിസ്കറ്റ് വെച്ചിരിക്കുന്ന മാതൃകയിലാണ് ട്രോഫിയുടെ രൂപകല്‍പന.

ദുബായ്: പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ വിജയികള്‍ക്കുള്ള ട്രോഫി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.ഞായറാഴ്ചയാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ട്രോഫി പുറത്തിറക്കിയത്. മൂന്ന് വിക്കറ്റുകളും ഒരു പന്തും അതിന് മുകളില്‍ ഒരു ബിസ്കറ്റ് വെച്ചിരിക്കുന്ന മാതൃകയിലാണ് ട്രോഫിയുടെ രൂപകല്‍പന.

ട്രോഫി പുറത്തിറക്കിയതോടെ ക്രിക്കറ്റ് ലോകത്ത് ഇതിനെക്കുറിച്ചുള്ള ട്രോളുകളും സജീവമായി. ഇത് ഫോട്ടോഷോപ്പ് അല്ലെന്നും യഥാര്‍ഥ ട്രോഫിയാണെന്നും വരെ ആരാധകര്‍ കളിയാക്കി തുടങ്ങിയിട്ടുണ്ട്.

Scroll to load tweet…

ഇന്നാണ് ഓസീസ്-പാക് ട്വന്റി-20 പരമ്പരക്ക് ദുബായില്‍ തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര നേരത്തെ പാക്കിസ്ഥാന്‍ 1-0ന് സ്വന്തമാക്കിയിരുന്നു.

Scroll to load tweet…