കൊച്ചി: നാളത്തെ മത്സരത്തിൽ പൂനെ സിറ്റി എഫ് സിക്കെതിരെ മികച്ച കളി പുറത്തെടുക്കാനാണ് ശ്രമമെന്ന് കേരള ബ്ലാസ്സ്റ്റേഴ് അസി. കോച്ച് താങ്ങ് ബോയ് സിംഗ് തോ പറഞ്ഞു. കഴിഞ്ഞ ദിവസം രാജിവെച്ച പരിശീലകൻ മ്യൂലൻസ്റ്റിന്റെ അഭാവം ടീമിനെ ബാധിക്കില്ല. പ്രൊഫഷണൽ ലീഗായതിനാൽ ടീമിലെ എല്ലാവരും മികച്ച കളി പുറത്തെടുക്കും. പുതിയ കോച്ചിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും താങ്ങ് ബോയ് സിംഗ് തോ പറഞ്ഞു. സി കെ വിനീത് നാളെ കളിക്കുമോ എന്ന് ഉറപ്പ് പറയാനാകില്ല. എന്നാൽ പരിക്കിൽനിന്ന് മുക്തനായ ബെർബറ്റോവ് നാളെ കളിക്കുമെന്നും താങ്ങ് ബോയ് സിംഗ് തോ പറഞ്ഞു.