ഷാര്‍ജ: കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ വിരോചിത ഇന്നിംഗ്സിന്റെ മികവില്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് അഞ്ചു വിക്കറ്റ് ജയം. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര നേരത്തെ നഷ്ടമായ വിന്‍ഡീസ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രമുഖ ടീമിനെതിനെതിരെ ജയിക്കുന്നത്.
2007ല്‍ ദക്ഷിണാഫ്രിക്കക്കയെ കീഴടക്കിയശേഷം ഇതാദ്യായാണ് വിന്‍ഡീസ് റാങ്കിംഗില്‍ തങ്ങളേക്കാള്‍ മുമ്പിലുള്ള ഒരു ടീമിനെ എവേ ടെസ്റ്റില്‍ തോല്‍പ്പിക്കുന്നത്. സ്കോര്‍ പാക്കിസ്ഥാന്‍ 281, 208, വെസ്റ്റിന്‍ഡീസ് 337, 154/5.
അര്‍ധ സെഞ്ചുറികള്‍ നേടി പുറത്താകാതെ നിന്ന കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും(60) ഡൗറിച്ചും(60) ആണ് വിന്‍ഡീസിന്റെ വിജയശില്‍പികള്‍. ആദ്യ ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങി അപരാജിത സെഞ്ചുറി നേടിയ(142) ബ്രാത്ത്‌വെയ്റ്റ് തന്നെയാണ് കളിയിലെ താരം. പാക്കിസ്ഥാന്റെ ബൗളര്‍ യാസിര്‍ ഷാ ആണ് പരമ്പരയുടെ താരം.
