റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിനായി കളിച്ച 5 മത്സരങ്ങളില്‍ മൂന്നിലും അലിസൺ ഗോള്‍ വഴങ്ങിയിരുന്നില്ല
ലണ്ടന്: ചാംപ്യന്സ് ലീഗ് കിരീടം നഷ്ടമാക്കിയ ഗോള്കീപ്പിംഗ് പിഴവുകള്ക്ക് പരിഹാരം തേടി ചെമ്പടയുടെ ചടുല നീക്കം. റോമയുടെ ബ്രസീലിയന് ഗോള്കീപ്പര് ആലിസൺ ബക്കര് ലിവര്പൂലില് ലോറിസ് കാര്യൂസിന്റെ പകരക്കാരനാകും. 2 വര്ഷത്തേക്ക് 598 കോടി രൂപയുടേതാണ് കരാര്.
ഗോള്കീപ്പര്മാരുടെ ക്ലബ്ബ്മാറ്റത്തിൽ പുതിയ റെക്കോര്ഡ് സ്ഥാപിച്ചാണ് താരം ലിവര്പൂളിലെത്തുന്നത്. 2001ൽ ബഫണിനായി യുവന്റസ് മുടക്കിയ 423 കോടി രൂപയുടെ റെക്കോര്ഡാണ് പഴങ്കഥയായത്. ലിവര്പൂള് പരിശീലകന് യൂര്ഗന് ക്ലോപ്പുമായി ഫോണിൽ സംസാരിച്ച ആലിസൺ ശനിയാഴ്ചത്തെ വൈദ്യപരിശോധനയ്ക്ക് ശേഷം ആന്ഫീല്ഡിൽ ആരധകര്ക്ക് മുന്നിലെത്തും.
റയലിലേക്ക് മാറാനിടയുള്ള ഗോളി കോര്ട്വായ്ക്ക് പകരമായി ആലിസണെ ചെൽസി നോട്ടമിടുന്നുവെന്ന സൂചന വന്നതോടെയാണ് ലിവര്പൂള് തിടുക്കത്തിൽ തീരുമാനം എടുത്തത്. റഷ്യന് ലോകകപ്പില് ബ്രസീലിനായി കളിച്ച 5 മത്സരങ്ങളില് മൂന്നിലും അലിസൺ ഗോള് വഴങ്ങിയിരുന്നില്ല
