സബീന പാര്‍ക്ക്: ബൗളര്‍മാരെ നിര്‍ഭയം നേരിടുന്ന മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ പുതിയ ഷോട്ട് വൈറലാവുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലവാഹിനെതിരെയായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് താരത്തിന്‍റെ പരീക്ഷണം.142 കി.മിലേറെ വേഗതയില്‍ വന്ന പന്ത് മക്കല്ലം അനായാസം തലയ്ക്കു മുകളിലൂടെ സ്കുപ്പ് ചെയ്ത് അതിര്‍ത്തി കടത്തി.
മല്‍സരത്തില്‍ മക്കല്ലം 66 പന്തില്‍ ആറ് സിക്സുകളടക്കം 91 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലവും കോളിന്‍ മണ്‍റോയും ചേര്‍ന്ന് 92 റണ്‍സ് നേടിയ മല്‍സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 36 റണ്‍സിന് വിജയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മക്കല്ലം വിരമിച്ചത്. മുന്‍ ശ്രീലങ്കന്‍ താരം തിലകരത്ന ദില്‍ഷനാണ് ക്രിക്കറ്റില്‍ സ്കൂപ്പ് ഷോട്ടുകള്‍ കൂടുതല്‍ പരീക്ഷിച്ചത്.
