ജര്‍മ്മന്‍ ലീഗ്; ബയേണിന് തുടര്‍ച്ചയായ ആറാം കിരീടം

First Published 7, Apr 2018, 9:19 PM IST
Bundesliga Bayern Munich champions
Highlights
  • ഓഗ്സ്ബര്‍ഗിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു

ഓഗ്സ്ബര്‍ഗ്: ജര്‍മ്മന്‍ ലീഗ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ ആറാം കിരീടം. ഓഗ്സ്ബര്‍ഗിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബയേണ്‍‍‍ കിരീടം നിലനിര്‍ത്തിയത്. 

നിക്കളാസ് സുലേയിലൂടെ ഓഗ്സ്ബര്‍ഗ് 18-ാം മിനുറ്റില്‍ മുന്നിലെത്തിയെങ്കിലും നാല് ഗോളുകള്‍ വഴങ്ങി തോല്‍വി സമ്മതിക്കുകയായിരുന്നു.  ബയേണിനായി ടൊലീസോ, റോഡ്രിഗസ്, റോബന്‍, വാഗ്നര്‍ എന്നിവര്‍ ഗോളുകള്‍ നേടി. 

loader