ആഷസിലും ഓസ്ട്രേലിയ ചതി നടത്തി - വീഡിയോ

First Published 26, Mar 2018, 5:22 PM IST
Cameron Bancroft appearing to put sugar in his pocket against England in January
Highlights
  • ആഷസ് പരമ്പരയിലും ഓസ്ട്രേലിയ ക്രിക്കറ്റ് ബോളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം

ലണ്ടന്‍: ആഷസ് പരമ്പരയിലും ഓസ്ട്രേലിയ ക്രിക്കറ്റ് ബോളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലാണ് ഓസീസ് താരങ്ങള്‍ കൃത്രിമം കാണിച്ചത്. തട്ടിപ്പ് തുറന്നു സമ്മതിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഇത് ആദ്യമായാണ് ഇപ്രകാരം ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇതിന്‍റെ പേരില്‍ ഒസീസ് താരങ്ങള്‍ വന്‍ നടപടിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് പുതിയ വീഡിയോ വരുന്നത്.

4-0ന് ഓസ്‌ട്രേലിയ വിജയിച്ച ആഷസ് പരമ്പരയിലും താരങ്ങള്‍ കൃത്രിമം കാണിച്ചതിന്‍റെ സൂചനകള്‍ ടെസ്റ്റിന്റെ വീഡിയോ ഫുട്ടേജിലുണ്ട്. ഓസീസ് താരങ്ങളെ സംശയ നിഴലിലാക്കി അഞ്ചാം ടെസ്റ്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൃത്രിമത്വത്തിന് പിടിക്കപ്പെട്ട ബാന്‍ക്രോഫ്റ്റ് കൃത്രിമം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആഷസ് പരമ്പരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ദക്ഷിണാഫ്രിക്കയോട് ചെയ്ത ചതി തുറന്നു സമ്മതിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഇത് ആദ്യമായാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ ഓസീസ് താരങ്ങളുടെ വാദം ദുര്‍ബലമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്

loader