ട്വന്റി-20 പരമ്പരയില്‍ കളി മാറുമെന്ന് വിന്‍ഡീസ് മുന്‍ നായകന്‍ കാള്‍ ഹൂപ്പര്‍. ടെസ്റ്റില്‍ തകര്‍ന്നടിയുകയും, ഏകദിന പരമ്പരയില്‍ ചെറുത്തുനില്‍ക്കുകയും ചെയ്ത വിന്‍ഡീസ് ട്വന്റി-20യില്‍ യഥാര്‍ത്ഥ ഫോമിലേക്ക് ഉയരുമെന്നാണ് കാള്‍ ഹൂപ്പറിന്റെ പ്രതീക്ഷ.

തിരുവനന്തപുരം: ട്വന്റി-20 പരമ്പരയില്‍ കളി മാറുമെന്ന് വിന്‍ഡീസ് മുന്‍ നായകന്‍ കാള്‍ ഹൂപ്പര്‍. ടെസ്റ്റില്‍ തകര്‍ന്നടിയുകയും, ഏകദിന പരമ്പരയില്‍ ചെറുത്തുനില്‍ക്കുകയും ചെയ്ത വിന്‍ഡീസ് ട്വന്റി-20യില്‍ യഥാര്‍ത്ഥ ഫോമിലേക്ക് ഉയരുമെന്നാണ് കാള്‍ ഹൂപ്പറിന്റെ പ്രതീക്ഷ. ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകളുടെ വരവ് ടീമിന്‍റെ കരുത്ത് കൂട്ടമെന്നും വിന്‍ഡീസ് മുന്‍ നായകന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവസാന ഏകദിനത്തിലെ ബാററിംഗ് തകര്‍ച്ച അപ്രതീക്ഷിതമെങ്കിലും യുവബാറ്റ്സ്മാന്മാരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നും ഹൂപ്പര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ ബാറ്റിംഗ് വെടിക്കെട്ടുകള്‍ തീര്‍ത്ത റികാര്‍ഡോ പവലും പുതിയ തലമുറയുടെ കീഴടങ്ങലില്‍ നിരാശനായിരുന്നു.

കാര്യവട്ടത്ത് വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റിക്കാര്‍ഡോ പവല്‍ പറഞ്ഞു. റേഡിയോ കമന്‍റേറ്റര്‍മാരായി ഇന്ത്യയിലെത്തിയ ഇരുവരും ട്വന്റി-20 പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങും.