ചാമ്പ്യന്‍സ് ലീഗ്; ആദ്യ പാദ ക്വാര്‍ട്ടറില്‍ റയലിന് വമ്പന്‍ ജയം

First Published 4, Apr 2018, 7:00 AM IST
champions league real madrid beats juventus
Highlights
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക്
പകരം വീട്ടാനിറങ്ങിയ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ തോല്‍പിച്ചു. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കടക്കം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍(3, 64) കരുത്തിലായിരുന്നു റയലിന്‍റെ ജയം. 

എഴുപത്തിരണ്ടാം മിനുറ്റില്‍ മാര്‍സലോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന് സെവിയയെ തോല്‍പിച്ചു. ജീസസ് നവാസ്, തിയാഗോ അല്‍കന്‍റാര എന്നിവരാണ് ബയേണിന്‍റെ ഗോളുകള്‍ നേടിയത്. പാബ്ലോ സരാബിയ ആയിരുന്നു സെവിയയുടെ സ്കോറര്‍. രണ്ടാം പാദമത്സരം ഈമാസം പന്ത്രണ്ടിന് നടക്കും.

loader