ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍
ബ്രെഡ: ചാമ്പ്യന്സ് ട്രോഫി പുരുഷ ഹോക്കി ഫൈനലില് ഷൂട്ടൗട്ടില് ഇന്ത്യയെ തകര്ത്ത് ഓസ്ട്രേലിയ ചാമ്പ്യന്മാര്. 60 മിനുറ്റ് പൂര്ത്തിയായപ്പോള് ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില് 1-3ന്റെ തോല്വിയാണ് ഇന്ത്യ വഴങ്ങിയത്. 24-ാം മിനുറ്റില് ബ്ലേക്ക് ഗോവേര്സിലൂടെ ഓസ്ട്രേലിയ മുന്നിലെത്തിയിരുന്നു. എന്നാല് 47-ാം മിനുറ്റില് വിവേക് സാഗര് ഇന്ത്യയുടെ സമനില ഗോള് നേടി. മത്സരത്തില് ഗോള്കീപ്പര് മലയാളി താരം ശ്രീജേഷിന്റെ മികവ് ശ്രദ്ധേയമായി.
