സീസണില്‍ കിവീസ് ക്യാപ്റ്റന്റെ ഏഴാം അര്‍ധ സെഞ്ച്വറിയാണിത്.
പൂനെ: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര് കിങ്സിന് 180 റണ്സ് വിജയലക്ഷ്യം. നാല് വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ പൂനെയില് ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന് എം.എസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു.
അലക്സ് ഹെയ്ല്സ് (ഒമ്പത് പന്തില് രണ്ട്) തുടക്കത്തില് പുറത്തായെങ്കിലും ശിഖര് ധവാന് (49 പന്തില് 79), കെയ്ന് വില്യംസണ് (39 പന്തില് 51)ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്സ്. സീസണില് കിവീസ് ക്യാപ്റ്റന്റെ ഏഴാം അര്ധ സെഞ്ച്വറിയാണിത്.
എന്നാല് അടുത്തടുത്ത ഇരുവരും പുറത്തായത് ഹൈദരാബാദിന്റെ ഒഴുക്കിനെ ബാധിച്ചു. പിന്നീട് ദീപക് ഹൂഡ (11 പന്തില് 21)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മനീഷ് പാണ്ഡെ (5) നിരാശപ്പെടുത്തി. ചെന്നൈയ്ക്ക് വേണ്ടി ഷാര്ദുല് ഠാകൂര് രണ്ട് വിക്കറ്റ് നേടി. ദീപക് ചാഹര്, ഡ്വെയ്ന് ബ്രാവോ എന്നിവര് ഓരോ വിക്കറ്റ് വീതം നേടി.



