26 പന്തില്‍ 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡെല്‍ഹിയുടോ ടോപ് സ്‌കോറര്‍.
ദില്ലി: ഇന്ത്യന് പ്രീമിയര് ലീഗില് ഡെല്ഹി ഡെയര്ഡെവിള്സിനെതിരേ ചെന്നൈ സൂപ്പര് കിങ്സിന് 163 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡെല്ഹിയുടെ യുവനിരയെ ചെന്നൈ നിശ്ചിത ഓവറില് അഞ്ചിന് 162 എന്ന സ്കോറില് ഒതുക്കി. 26 പന്തില് 38 റണ്സെടുത്ത ഋഷഭ് പന്താണ് ഡെല്ഹിയുടോ ടോപ് സ്കോറര്. വിജയ് ശങ്കര് 28 പന്തില് 36 റണ്സെടുത്തു. അവസാന ഓവറില് ഹര്ഷല് പട്ടേലിന്റെ (16 പന്തില് 36) ഇന്നിങ്സാണ് ഡെല്ഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ഓപ്പണര് പൃഥ്വി ഷാ (17 പന്തില് 17), ശ്രേയാസ് അയ്യര് (22 പന്തില് 19), ഗ്ലെന് മാക്സ്വെല് (ഏഴ് പന്തില് 5), അഭിഷേക് ശര്മ (4 പന്തില് 2) എന്നിവര് നഷ്ടപ്പെടുത്തി. ഡെല്ഹി ഡെയര്ഡെവിള്സിന്റെ ഹോഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം. ചെന്നൈക്കായി ലുങ്കി എന്ഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, ഷാര്ദുല് ഠാകൂര്, ദീപക് ചാഹര് എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി. സീസണില് ഇരുവരും തമ്മില് നടന്ന ആദ്യമത്സരത്തില് ചെന്നൈ സൂപ്പര് കിങ്സ് വിജയിച്ചിരുന്നു.
ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഇംഗ്ലീഷ് ബൗളര് ഡേവിഡ് വില്ലിക്ക് പകരം ദക്ഷിണാഫ്രിക്കന് യുവതാരം ലുങ്കി എന്ഗിഡി ടീമില് ഇടം നേടി. ഡെല്ഹി നിരയില് രണ്ട് മാറ്റങ്ങളുണ്ട് ജേസണ് റോയ്ക്ക് പകരം ഗ്ലെന് മാക്സ്വെല്ലും ഡാലയ്ക്ക പകരം ആവേശ് ഖാനും ടീമിലെത്തി. ഇരുവരും തമ്മില് 17 തവണ ഏറ്റുമുട്ടിയപ്പോള് 12 തവണയും ചെന്നൈക്കായിരുന്നു വിജയം. ഡല്ഹിയുടെ പോക്കറ്റില് അഞ്ച് വിജയം മാത്രം.
