ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം.
ദില്ലി: ഇന്ത്യന് പ്രീമിയര് ലീഗില് ഡെല്ഹി ഡെയര്ഡെവിള്സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര് കിങ്സ് ബൗൡങ് തെരഞ്ഞെടുത്തു. ഡെല്ഹി ഡെയര്ഡെവിള്സിന്റെ ഹോഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം.
ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഇംഗ്ലീഷ് ബൗളര് ഡേവിഡ് വില്ലിക്ക് പകരം ദക്ഷിണാഫ്രിക്കന് യുവതാരം ലുങ്കി എന്ഗിഡി ടീമില് ഇടം നേടി. ഡെല്ഹി നിരയില് രണ്ട് മാറ്റങ്ങളുണ്ട് ജേസണ് റോയ്ക്ക് പകരം ഗ്ലെന് മാക്സ്വെല്ലും ഡാലയ്ക്ക പകരം ആവേശ് ഖാനും ടീമിലെത്തി.
സീസണില് ഇരുവരും തമ്മില് നടന്ന ആദ്യമത്സരത്തില് ചെന്നൈ സൂപ്പര് കിങ്സ് വിജയിച്ചിരുന്നു. ഷെയ്ന് വാട്സന്റേയും എം.എസ് ധോണിയുടെയും തകര്പ്പന് ഇന്നിങ്സാണ് ചെന്നൈക്ക് ജയമൊരുക്കിയത്. ഇരുവരും തമ്മില് 17 തവണ ഏറ്റുമുട്ടിയപ്പോള് 12 തവണയും ചെന്നൈക്കായിരുന്നു വിജയം. ഡല്ഹിയുടെ പോക്കറ്റില് അഞ്ച് വിജയം മാത്രം.
