റൊണാള്‍ഡോയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍

ലിസ്ബണ്‍: റയല്‍ മാഡ്രിഡ് വിടാനുള്ള തീരുമാനത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്മാറില്ലെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍. പ്രതിഫലം അല്ല തീരുമാനത്തിന് കാരണമെന്നും റയൽ പ്രസിഡന്‍റ് പെരെസുമായുള്ള ഭിന്നതയാണ് പിന്മാറ്റത്തിലേക്ക് നയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

2016-17 സീസണിലെ ചാംപ്യന്‍സ് ലീഗില്‍ കിരീടം നേടിയതിന് പിന്നാലെ പ്രതിവര്‍ഷവേതനത്തില്‍ 14 ദശലക്ഷം യൂറോയുടെ വര്‍ധന പെരെസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പെരെസ് വാക്ക് പാലിച്ചില്ലെന്നും റൊണാള്‍ഡോ ക്യാംപ് കുറ്റപ്പെടുത്തി. അതിനിടെ റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജി മെന്‍ഡസ് ഇന്ന് റയല്‍ ഉടമകളുമായി കൂടിക്കാഴ്ച നടത്തും. നെയ്മര്‍ക്കും മെസ്സിക്കും ലഭിക്കുന്നതിലുമേറെ പ്രതിഫലത്തിന് താന്‍ അര്‍ഹനെന്നാണ് റൊണാള്‍ഡോയുടെ നിലപാട്.