കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും; സ്വര്‍ണം കൊയ്യാന്‍ ഇന്ത്യ

First Published 3, Apr 2018, 9:56 PM IST
commonwealth games 2018 gold coast
Highlights
  • ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു നയിക്കും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ന് തിരിതെളിയും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. പ്രകൃതിരമണീയമായ ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.

71 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. 225 അംഗ ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു നയിക്കും. ഇന്ത്യന്‍ വനിതാ താരങ്ങള്‍ സാരിക്ക് പകരം സ്യൂട്ട് അണിഞ്ഞ് ഉദ്ഘാടന ചടങ്ങിനെത്തുന്ന ആദ്യ ഗെയിംസാണിത്. 2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഗെയിംസ് ഈമാസം 15ന് സമാപിക്കും.

loader