കോമണ്‍വെല്‍ത്ത് ഗെയിംസ്: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

First Published 10, Apr 2018, 10:41 AM IST
Commonwealth Games 2018 India Beat Malaysia Mens Hockey
Highlights

ഹര്‍മന്‍പ്രീത് സിംഗ്(3,44) ആണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. പതിനാറാം മിനിട്ടില്‍ ഫൈസല്‍ സാറി മലേഷ്യയുടെ ഗോള്‍ നേടി.

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ബര്‍ത്തുറപ്പിച്ചത്. ജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.

ഹര്‍മന്‍പ്രീത് സിംഗ്(3,44) ആണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. പതിനാറാം മിനിട്ടില്‍ ഫൈസല്‍ സാറി മലേഷ്യയുടെ ഗോള്‍ നേടി. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മലേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ച ഇന്ത്യയെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെയാണ് മലേഷ്യ നേരിട്ടത്.

മൂന്നാം മിനിട്ടില്‍ പെനല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. പതിനാറാം മിനിട്ടില്‍ മലേഷ്യ ഒപ്പമെത്തി. വിജയഗോളിനായി ഇന്ത്യ സമ്മര്‍ദ്ദം തുടരുന്നതിനിടെ മൂന്നാം ക്വാര്‍ട്ടറിന്റെ അന്ത്യ നിമിഷങ്ങളില്‍ ഹര്‍മന്‍പ്രീത് തന്നെ ഇന്ത്യയുടെ രക്ഷകനായി. ലഭിച്ച ഒമ്പത് പെനല്‍റ്റി കോര്‍ണറുകളില്‍ രണ്ടെണ്ണം മാത്രമെ ഇന്ത്യക്ക് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞുള്ളു.

ആദ്യ മത്സരത്തില്‍ 2-0 ലീഡെടുത്തശേഷം ഇന്ത്യ അവസാന നിമിഷം പാക്കിസ്ഥാനോട് 2-2 സമനില വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ വെയില്‍സിനെ 4-3ന് കീഴടക്കിയാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷ കാത്തത്.

loader