Asianet News MalayalamAsianet News Malayalam

നിരാശയും നേട്ടവും; മുഹമ്മദ് അനസിന് മെഡല്‍ നഷ്ടം, ദേശീയ റെക്കോര്‍ഡ്

  • മുഹമ്മദ് അനസ് ഫിനിഷ് ചെയ്തത് നാലാമനായി
  • എന്നാല്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ താരത്തിനായി
Commonwealth Games 2018 muhammed anas 400m 4th

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ഫൈനലില്‍ 45.31 സെക്കന്‍റില്‍ ഓടി നാലാമനായാണ് അനസ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി തലയെടുപ്പോടെയാണ് അനസ് മടങ്ങുക.

മെഡല്‍ നഷ്ടമായെങ്കിലും ദേശീയ റെക്കോര്‍ഡ്(45.31) സ്ഥാപിക്കാന്‍ മലയാളി താരത്തിനായി. ഹീറ്റ്സില്‍ കരിയറിലെ മികച്ച സമയത്തോടെയാണ് അനസ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. 1958ല്‍ മില്‍ഖാ സിംഗ് 400 മിറ്ററില്‍ സ്വര്‍ണം നേടിയശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു അത്‌ലറ്റ് 400 മീറ്റര്‍ ഫൈനലിന് യോഗ്യത നേടിയത്. ഐസക് മക്‌വാലയാണ് 400 മീറ്ററിലെ ചാമ്പ്യന്‍.

Follow Us:
Download App:
  • android
  • ios