ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന റിക്കാര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് സ്വന്തമാക്കി. ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ 9607 റണ്‍സ് എന്ന റിക്കാര്‍ഡാണ് കുക്ക് മറികടന്നത്. എന്നാല്‍, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ എന്ന റിക്കാര്‍ഡ് സുനില്‍ ഗാവസ്‌കറിന്റെ പേരിലാണ്. 

33 സെഞ്ചുറികളാണു ഗാവസ്‌കര്‍ നേടിയത്. കുക്കിന് 26 സെഞ്ചുറികളാണുള്ളത്. ഗാവസ്‌കറിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായ 236* നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് നേടിയതാണ്. 

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയാം സ്മിത്ത് ഓപ്പണറെന്ന നിലയില്‍ 9030 റണ്‍സ് നേടിയിട്ടുണ്ട്. മാത്യു ഹെയ്ഡന്‍ ഓപ്പണര്‍സ്ഥാനത്ത് 8625 റണ്‍സ് നേടി. ഹെയ്ഡന്റെ മുഴുവന്‍ റണ്‍സും ഓപ്പണറായി നേടിയതാണ് എന്നതാണു സവിശേഷത.