കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ സ്‍കോർ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങും. രണ്ട് വിക്കറ്റിന് 65 റൺസ് എന്ന നിലയിലാണ് നാലാം ദിവസമായ ഇന്ന് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാംഭിക്കുക. ഹാഷിം അംലയും റബാഡയുമാണ് ക്രീസിൽ. എൽഗാറും മർക്രാമുമാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്‍ക്ക് ഇപ്പോൾ ആകെ 142 റൺസ് ലീഡുണ്ട്. മഴമൂലം കഴിഞ്ഞ ദിവസത്തെ മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ 286 റൺസ് പിന്തുടർന്ന ഇന്ത്യ 209 റൺസ് പുറത്താകുകയായിരുന്നു.