വിശാഖപ്പട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 455ന് ഓള്‍ ഔട്ടായി. രണ്ടാം ദിനം 317ന് നാല് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ മധ്യ നിര തകര്‍ന്നപ്പോള്‍ ഭേദപ്പെട്ട സ്കോള്‍ സമ്മാനിച്ചത് ആര്‍ അശ്വിന്‍, ജയന്ത് യാദവ് കൂട്ട് കെട്ടാണ്. രണ്ടാം ദിനം ഇരട്ട സെഞ്ച്വറി ലക്ഷ്യമിട്ട് ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലി 167 റണ്‍സെടുത്ത് പുറത്തായി . മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ളണ്ട് സ്‌പിന്നര്‍ മൊയിന്‍ അലിയാണ് രണ്ടാം ദിനം കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ തളച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സ് മാത്രമെടുത്ത് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പുറത്തായി .ഷമിയാണ് കുക്കിന്‍റെ വിക്കറ്റ് വീഴ്ത്തിയത്.