വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 200 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാരെ തകര്‍ത്തത്. കരിയറിലെ ഇരുപത്തിരണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിന്‍ നടത്തിയത്. ഇംഗ്ലണ്ട് 255 റണ്‍സിനാണ് എല്ലാവരും പുറത്തായത്.
അതേസമയം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്‍ടമായി. മുരളി വിജയ്‍യുംരാഹുലുമാണ് പുറത്തായത്. 28 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. പൂജാരയും കോഹ്‍ലിയുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയുടെയും നായകന്‍ വിരാട് കോഹ്‍ലിയുടെയും സെഞ്ച്വറി പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ 455 റണ്‍സെടുത്തത്. പൂജാര 119ഉം വിരാട് കോഹ്‍ലി 167ഉം റണ്‍സ് എടുത്തു. അശ്വിന്‍ 55 റണ്‍സ് എടുത്തു.
