ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. വിരാട് കോഹ്‍ലിയുടെയും മുരളി വിജയ്‍യുടെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ തുടക്കത്തിലേ പുറത്തായി. ചേതേശ്വര്‍ പൂജ 83 റണ്‍സ് നേടി. 108 റണ്‍സ് നേടിയ മുരളി വിജയ് ആണ് ഏറ്റവും ഒടുവില്‍ പുറത്തായത്. ഒന്നാം ദിവസം ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ വിരാട് കോഹ്‍ലി 111 റണ്‍സുമായും അജിങ്ക്യ രഹാനെ 45 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയാണ്.