മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കളിക്കാരനെന്ന് റയൽ മാഡ്രിഡ് പരിശീലകന്‍ സിനദിൻ സിദാൻ. അഞ്ചാം തവണയും റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് സിദാന്‍റെ പ്രതികരണം. ഫുട്ബോൾ ചരിത്രത്തിൽ ലോകോത്തര താരങ്ങൾ നിരവധിയുണ്ട്. എന്നാല്‍ അവരേക്കാൾ വളരെ മുകളിലാണ് റൊണാൾഡോയുടെ സ്ഥാനമെന്നും സിദാൻ പറഞ്ഞു.

ഈ വര്‍ഷത്തെ ലോക ഫുട്ബോളര്‍, ബാലൻ ഡി ഓർ പുരസ്കാരങ്ങള്‍ റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ച് തവണ പുരസ്കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്താനായി റൊണാൾഡോയ്ക്ക്. ബാലൻ ഡി ഓറില്‍ ബാഴ്സലോണ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസ്സി രണ്ടാമതെത്തിയപ്പോൾ പിഎസ്ജി താരം നെയ്മര്‍ക്ക് മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.