ദേശീയ ഗാനത്തിനിടെ സാങ്കേതിക പ്രശ്നം; കാണികളുടെ ഇടപെടല്‍ നാണക്കേട് ഒഴിവാക്കി

First Published 2, Apr 2018, 10:24 AM IST
crowd saves the day as sound system fails during pak national anthem
Highlights
  • ഇന്നലെ പാക്കിസ്ഥാന്‍ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയോടെയാണ് പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റിന് ജീവന്‍ വച്ചത്.

കറാച്ചി: നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറി. ഇന്നലെ പാക്കിസ്ഥാന്‍ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയോടെയാണ് പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റിന് ജീവന്‍ വച്ചത്. എന്നാല്‍ രസകരമായ ഒരു സംഭവം മത്സരത്തിന് മുന്‍പുണ്ടായി. 

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പാക്ക് ടീം കാണികള്‍ക്ക് മുന്നില്‍ അണിനിരന്ന സമയം. എന്നാല്‍ പകുതിയായപ്പോള്‍ ടെക്‌നിക്കല്‍ തകരാറ് കാരണം ദേശീയഗാനം നിന്നുപോയി. അവിടെയാണ്  പാക്ക് കാണികളും താരങ്ങളും വ്യത്യസ്തരായത്. റെക്കോഡ് ചെയ്തതിന് പ്രശ്‌നം വന്നെങ്കിലും പിന്നീട് ബാക്കിയുള്ള ഭാഗം താരങ്ങളും കാണികളും പൂര്‍ത്തിയാക്കി. 

ഇതിനിടെ കമന്ററി പറയാന്‍ ആരംഭിച്ചെങ്കിലും, കാണികള്‍ ദേശീയഗാനം ഏറ്റെടുത്തതോടെ കമന്ററി നിര്‍ത്തിവച്ചു. അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. വീഡിയോ കാണാം...
 

loader