തുടര്‍ച്ചയായ രണ്ട് തോല്‍വിയില്‍ ഒന്ന് പതറി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്

പൂനെ: തുടര്‍ച്ചയായ രണ്ട് തോല്‍വിയില്‍ ഒന്ന് പതറി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഈ വേളയിലാണ് ട്വിറ്ററില്‍ പുതിയ വിവാദം സിഎസ്കെയെ പിന്‍തുടരുന്നത്. സച്ചിനും സുരേഷ് റെയ്‌നയും ഒരുമിച്ച് നടക്കുന്ന ചിത്രവും ക്യാപ്ഷനുമാണ് വിവാദത്തിനു കാരണമായത്. ഇതിനു നല്‍കിയ ക്യാപ്ഷനില്‍ സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പ്രശസ്തമായ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരാണ് നല്‍കിയിരുന്നത്. ഇത് സിഎസ്കെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

രമേശ് ആന്‍ഡ് സുരേഷ് എന്നായിരുന്നു ട്വീറ്റിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ ക്യാപ്ഷന്‍. ഇതിനെ വിമര്‍ശിച്ച് നിരവധി ആരാധകര്‍ രംഗത്തു വന്നു. സച്ചിന്റെ പിതാവ് രമേശ് ടെണ്ടുല്‍ക്കാറെ അപഹസിക്കുന്നതാണ് ട്വീറ്റെന്ന് ആരാധകര്‍ രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി.

ഇതിഹാസ താരത്തിന്റെ പിതാവിനെ അപമാനിക്കുന്ന പോസ്റ്റായി ആരാധകര്‍ സംഭവത്തെ കണ്ടതോടെ ട്വീറ്റ് വിവാദമായി. പല ആരാധകരും ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.