ഇനി തീപാറും; തിരിച്ചുവരവിനൊരുങ്ങി ഡെയ്ല്‍ സ്റ്റെയ്ന്‍

First Published 2, Apr 2018, 12:44 PM IST
dale steyn about his return to international cricket
Highlights
  • തിരിച്ചുവരവ് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍

ജൊഹന്നസ്ബര്‍ഗ്: പരിക്കുമൂലം നാളുകളായി സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ജനുവരിയില്‍ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റാണ് സ്റ്റെയ്ന്‍ അവസാനം കളിക്കളം വിട്ടത്. എന്നാല്‍ കൗണ്ടി ക്രിക്കറ്റിലൂടെ ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരമിപ്പോള്‍. 

കൗണ്ടി ടീമായ ഹാംപ്ഷൈറിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് താനെന്ന് സ്റ്റെയ്ന്‍ സൂപ്പര്‍ സ്പോട്ട് ടെലിവിഷനോട് വ്യക്തമാക്കി. ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ ഉടന്‍ കഴിയുമെന്ന് താരം പറയുന്നു. ദിവസം 12 മുതല്‍ 15 വരെ ഓവറുകള്‍ എറിയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റ് മത്സരം കളിക്കാന്‍ അത് മതിയാവില്ലെന്നും ദക്ഷിണാഫ്രിക്കന്‍ എക്‌സ്‌പ്രസ് പറയുന്നു.  

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായുള്ള ശ്രീലങ്കന്‍ പര്യടനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് സ്റ്റെയിനിപ്പോള്‍. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ഷോണ്‍ പൊള്ളോക്കിനെ മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമാകാന്‍ സ്റ്റെയിനാകും. 86 ടെസ്റ്റില്‍ 419 വിക്കറ്റുകളും 116 ഏകദിനത്തില്‍ 180 വിക്കറ്റുകളും 42 ടി20യില്‍ 58 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. 

loader