താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമായതാണ് കാരണം. 

റിയോ ഡി ജനീറോ: ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീലിയന്‍ ടീമിന് കനത്ത നഷ്ടം. അവരുടെ വിങ് ബാക്ക് ഡാനി ആല്‍വസിന് ലോകകപ്പ് നഷ്ടമാകും. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമായതാണ് കാരണം. 

35കാരന്‍ ഇല്ലാത്ത ബ്രസീലിയന്‍ ടീമിനെയാവും തിളങ്കളാഴ്ച ലോകകപ്പിനായി പ്രഖ്യാപിക്കുക. ദേശീയ ടീമിനായി 106 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരമാണ് ഡാനി ആല്‍വസ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് മുന്‍ ബാഴ്‌സലോണ താരത്തിന് പരിക്കേറ്റത്. 

മൂന്നാഴ്ചയെങ്കിലും ആല്‍വസിന് പരിചരണം ആവശ്യമാണെന്നാണ് പാരീസിലെത്തിയ ബ്രസീലിയന്‍ ടീമിന്റെ ഡോക്ടര്‍ പറഞ്ഞത്. ആല്‍വസ് ബ്രസീലിനായി 2010, 2014 ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട്. ആല്‍വസിന്റെ പരിക്കോടെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഡാനിലോയുടെ ലോകകപ്പ് ടീം പ്രതീക്ഷകള്‍ സജീവമായി.