കിരീടങ്ങളില്‍ ഇതിഹാസങ്ങളെ പിന്നിലാക്കി ഡാനി ആല്‍വസ്

First Published 2, Apr 2018, 3:24 PM IST
Dani Alves won 36th title
Highlights
  • ഇതിഹാസങ്ങളെ പിന്നിലാക്കി ഡാനി ആല്‍വസ്

പാരിസ്: ഫുട്ബോളില്‍ ലോകകപ്പൊഴികെയുള്ള സുപ്രധാന കിരീടങ്ങള്‍ ഒട്ടുമിക്കതും നേടിയ താരമാണ് പിഎസ്ജിയുടെ ബ്രസീലിയന്‍ ഡിഫന്‍ററായ ഡാനി ആല്‍വസ്. ബ്രസീല്‍ ജഴ്‌സിയില്‍ കോപ്പാ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിലാവട്ടെ, 2008 മുതല്‍ 2016 കളിച്ച ബാഴ്സലോണയാണ് ആല്‍വസിന് കൂടുതല്‍ കിരീടങ്ങള്‍ നേടിക്കൊടുത്തത്. 

ഫ്രഞ്ച് ലീഗ് കപ്പില്‍ മൊണോക്കയെ കീഴടക്കി പിഎസ്ജി കപ്പുയര്‍ത്തിയപ്പോള്‍ ആല്‍വസ് കിരീടനേട്ടത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി. കരിയറിലെ 36-ാം കിരീടമാണ് ആല്‍വസ് സ്വന്തമാക്കിയത്. ഇതോടെ 35 കിരീടങ്ങള്‍ നേടിയ ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാക്സ്‌വെല്ലിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. 2002ല്‍ ബ്രസീലിയന്‍ ക്ലബ് ബഹിയക്കൊപ്പമായിരുന്നു ഡാനി ആല്‍വസ് ആദ്യ കപ്പുയര്‍ത്തിയത്. 

സ്പാനിഷ് ക്ലബ് സെവിയക്കൊപ്പം ആദ്യ യൂറോപ്യന്‍ കിരീടം നേടിയ ആല്‍വസ് ബാഴ്സലോണയില്‍ 23 കിരീടങ്ങള്‍ സ്വന്തമാക്കി. പിന്നാലെ യുവന്റസിലെത്തിയ താരം രണ്ട് കിരീടങ്ങളും സ്വന്തമാക്കി. 2001ല്‍ ബഹിയയിലൂടെ പ്രഫഷണല്‍ കരിയര്‍ തുടങ്ങിയ താരം 2006ല്‍ ബ്രസീലിയന്‍ സീനിയര്‍ ടീമിലെത്തി. ബ്രസീലിനായി 106 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട് 34കാരനായ താരം. 

loader