മുൻ ഇംഗ്ലണ്ട് ദേശീയതാരം ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആകും. രാജിവെച്ച മ്യൂലൻസ്റ്റീന് പകരക്കാരനായാണ് ഡേവിഡ് ജെയിംസ് വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. മ്യൂലൻസ്റ്റീൻ രാജിവെച്ചതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഡേവിഡ് ജെയിംസുമായി ചര്‍ച്ച നടത്തിവരുകയായിരുന്നു. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും പരിശീലകനുമായിരുന്നു ഡേവിഡ് ജെയിംസ്. ഈ സീസണിൽ മോശം പ്രകടനം തുടര്‍ന്നതോടെയാണ് മ്യൂലൻസ്റ്റീൻ രാജിവെച്ചത്. ഇനി 11 മൽസരങ്ങള്‍ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്.