Asianet News MalayalamAsianet News Malayalam

ഡെല്‍ഹിയുടെ യുവനിരയ്ക്കെതിരേ ചെന്നൈയ്ക്ക് തോല്‍വി

  • മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 
delhi won by 34 runs against chennai

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നഷ്ടപ്പെടുത്തി. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനോട് 34 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈക്ക് രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നത്. ഡെല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

29 പന്തില്‍ 50 റണ്‍സെടുത്ത അമ്പാടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ വാട്‌സണ്‍ (13), സുരേഷ് റെയ്‌ന (15), ധോണി (17) സാം ബില്ലിങ്‌സ് (1), ഡ്വെയ്ന്‍ ബ്രാവോ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 18 പന്തില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു. ഡെല്‍ഹിക്ക് വേണ്ടി അമിത് മിശ്ര രണ്ട് വിക്കറ്റ് നേടി. സന്ദീപ് ലാമിച്ചെനെ, ട്രന്‍ഡ് ബൗള്‍ട്ട്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ഡെല്‍ഹിയുടെ യുവനിരയെ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ചിന് 162 എന്ന സ്‌കോറില്‍ ഒതുക്കി. 26 പന്തില്‍ 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡെല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ 28 പന്തില്‍ 36 റണ്‍സെടുത്തു. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ (16 പന്തില്‍ 36) ഇന്നിങ്‌സാണ് ഡെല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഓപ്പണര്‍ പൃഥ്വി ഷാ (17 പന്തില്‍ 17), ശ്രേയാസ് അയ്യര്‍ (22 പന്തില്‍ 19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഏഴ് പന്തില്‍ 5), അഭിഷേക് ശര്‍മ (4 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി. ചെന്നൈക്കായി ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സീസണില്‍ ഇരുവരും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios