ജൊഹാനസ്ബര്‍ഗ്: ജൊഹാനസ്ബര്‍ഗ് ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവിലിയേഴ്സ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താനെന്ന് ഡിവിലിയേഴ്സ് പറഞ്ഞു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ടീം പ്രതീക്ഷിച്ചതിലും നന്നായി പന്തെറിഞ്ഞെന്നും ഡിവിലിയേഴ്സ് പറഞ്ഞു.

ഇന്ത്യക്കെതിരായ പരന്പരക്ക് മുന്നിലെ തയ്യാറെടുപ്പുകള്‍ ഫലം കണ്ടതിൽ സന്തോഷമുണ്ട്. ജൊഹാനസ്ബര്‍ഗ് ടെസ്റ്റിൽ കൂടുതൽ ബൗൺസുള്ള പിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിവിലിയേഴ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഐപിഎല്‍ താരലേലത്തെ കുറിച്ച് അടുത്തയാഴ്ച ബംഗ്ലൂര്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയുമായി ചര്‍ച്ച നടത്തുമെന്നും ഡിവിലിയേഴ്സ് പറഞ്ഞു.

ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റിൽ 200 റൺസ് നേടിയ ഡിവിലിയേഴ്സ് ദക്ഷിണാഫ്രിക്കയുടെ പരന്പരനേട്ടത്തിൽ നിര്‍ണായക പങ്കാണ് വഹിച്ചത്.