എതിര്‍നായകരെങ്കിലും ഞങ്ങള്‍ ഒരു ചങ്ക്
ഐപിഎല്ലില് ബംഗലൂരു-ചെന്നൈ പോരാട്ടം തുടങ്ങുമ്പോള് അത് ഇന്ത്യന് ക്രിക്കറ്റിന്റെ മികച്ച രണ്ട് ക്യാപ്റ്റന്മാരുടെ പോരാട്ടം കൂടിയാണ് ആരാധകര്ക്ക്. കോലിയുടെയും ധോണിയുടെയും മത്സരത്തില് ഇത്തവണ ജയിച്ചത് ധോണിയാണ്. ധോണിയുടെ മികച്ച ഫോമാണ് ഇത്തവണ ചെന്നൈ സൂപ്പര്കിംഗിസിനെ വിജയത്തിലെത്തിച്ചത്.
കോലിയുടെ ടീം പരാജയമറിഞ്ഞെങ്കിലും ആരാധകരെ ആശ്വസിപ്പിക്കുന്നത് കളിക്ക് മുമ്പ് സംഭവിച്ച ഈ നിമിഷങ്ങളാണ്, എതിര്നായകനായ ധോണിയെ കെട്ടിപ്പിടിക്കുന്ന കോലി. നന്മയെന്ന് വിശേഷിപ്പിച്ചാണ് ആരാധകര് ഈ നിമിഷങ്ങള് ഷെയര് ചെയ്യുന്നത്.
34 പന്തില് 70 റണ്സടിച്ചാണ് ചെന്നൈ വിജയിച്ചത്. ബൗളര്മാരെ ഫലപ്രദമായി വിനിയോഗിക്കാനാവാഞ്ഞ കോലിയുടെ തന്ത്രപരമായ പിഴവാണ് ചെന്നൈക്കെതിരെ ബംഗലൂരുവിനെ തോല്വിയിലേക്ക് നയിച്ചത്. സ്വേന്ദ്ര ചാഹലും ഉമേഷ് യാദവും മാത്രമാണ് ബംഗലൂരു നിരയില് മികച്ച രീതിയില് പന്തെറിഞ്ഞത്. അവരുടെ ഓവറുകള് ആദ്യമേ പൂര്ത്തിയായതോടെ അവസാന ഓവറുകള് എറിയാന് പരിചയസമ്പത്തില്ലാത്ത ആന്ഡേഴ്സണെയും സിറാജിനെയും കോലിക്ക് ആശ്രയിക്കേണ്ടിവന്നു.
