ധോണിയുടെ 37-ാം പിറന്നാള്‍ ആഘോഷം വീഡിയോ കാണാം
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകന് മഹേന്ദ്ര സിങ് ധോണിയുടെ 37-ാം പിറന്നാൾ ആഘോഷിക്കുയാണ് കുടുംബവും ക്രിക്കറ്റ് താരങ്ങളും. മകൾ സിവയ്ക്കും ഭാര്യ സാക്ഷിക്കും ക്രിക്കറ്റ് താരങ്ങൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. സുരേഷ് റെയ്ന, ജസ്പ്രിത് ബുംറ, അരുൺ പാണ്ഡെ, വീരേന്ദർ സേവാഗ്, വിരാട് കോഹ്ലി, അനുഷ്ക്ക ശർമ തുടങ്ങിയവർ പിറന്നാൾ ആശംസകളുമായി എത്തി.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീം ഏറെ ആവേശത്തോടെയാണ് പിറന്നാൾ ആഘോഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടീ20 മത്സരത്തിൽ ടീം തോറ്റു. പരമ്പര1-1 ന് സമനിലയിലായതിനുശേഷമാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്. ഞായറാഴ്ച്ചയാണ് ടൂർണമെന്റിലെ നിർണായകമായ അവസാന മത്സരം.
അതേസമയം ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ സ്റ്റംപിങ്ങുകളുടെ എണ്ണത്തിൽ ധോണി ഒന്നാമതെത്തി. പാക്ക് താരം കമ്രാൻ അക്മലിനെ മറികടന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ രണ്ട് സ്റ്റംപിങ്ങുകൾ കൂടി പൂർത്തിയാക്കിയാണ് ധോണി ഒന്നാമതെത്തിയത്. കൂടാതെ ട്വന്റി20 രാജ്യാന്തര മൽസരങ്ങളില് ക്യാച്ചുകളുടെ കാര്യത്തിലും ഇന്ത്യൻ വിക്കറ്റ് കീപ്പര് തന്നെയാണ് മുന്നിലുള്ളത്.
