കൊളംബോ: അഴകിയ രാവണന്‍ സിനിമയില്‍ അംബുജാക്ഷന്‍ പറയുന്ന ഡയലോഗ് ആയിരിക്കും ഈ ദൃശ്യം കാണുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മവരിക. അവിടെ താലികെട്ട് ഇവിടെ പാലുകാച്ചല്‍ എന്ന അംബുജാക്ഷന്റെ ഡയലോഗ് പോലെയായിരുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കാര്യങ്ങള്‍.

കളി ഇന്ത്യ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ കുപ്പിയെറിഞ്ഞ് ലങ്കന്‍ ആരാധകര്‍ രോഷം തീര്‍ത്തപ്പോള്‍ മത്സരം നിര്‍ത്തിവെച്ചു. ഇതോടെ ക്രീസിലുണ്ടായിരുന്ന ധോണി ഗ്രൗണ്ടില്‍ കിട്ട് സുഖമായി ഉറങ്ങാന്‍ തുടങ്ങി. അവിടെ കുപ്പിയേറ്, ഇവിടെ കൂര്‍ക്കം വലിയെന്ന മട്ടില്‍. സോഷ്യല്‍ മീഡിയ ധോണിയുടെ ഉറക്കം ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഉറക്കത്തിന്റെ വീഡിയോ കാണാം.