ജസ്പ്രീത് ബുംറയുടെ കുത്തിയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച ചന്ദര്‍പോള്‍ ഹെംരാജിന് പിഴച്ചു. ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് അതിവേഗത്തില്‍ പിന്നോട്ട് ഓടിയെത്തിയ ധോണി അത്ഭുതകരമായി ഗ്ലൗസിനുള്ളില്‍ ആക്കുകയായിരുന്നു

മുംബെെ: ട്വന്‍റി 20 ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയവര്‍ക്ക് കളത്തില്‍ മറുപടിയുമായി മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ തന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ സമയമായിട്ടില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു ഇന്നത്തെ വിന്‍ഡീസിനെതിരെയുള്ള ധോണിയുടെ ക്യാച്ച്.

മൂന്നാം ഏകദിനത്തിന്‍റെ അഞ്ചാം ഓവറിലാണ് അവിശ്വസനീയ ക്യാച്ച് പിറന്നത്. ജസ്പ്രീത് ബുംറയുടെ കുത്തിയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച ചന്ദര്‍പോള്‍ ഹെംരാജിന് പിഴച്ചു. ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് അതിവേഗത്തില്‍ പിന്നോട്ട് ഓടിയെത്തിയ ധോണി അത്ഭുതകരമായി ഗ്ലൗസിനുള്ളില്‍ ആക്കുകയായിരുന്നു.

ട്വന്‍റി 20 ടീമില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കുള്ള മറുപടി എന്ന തരത്തിലാണ് ഈ ക്യാച്ചിനെ സാമൂഹ്യ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും വിന്‍ഡീസ് ബാറ്റിംഗിന്റെ ചൂടറിഞ്ഞ ഇന്ത്യ ഈ മത്സരത്തില്‍ വന്‍ വിജയമാണ് ലക്ഷ്യമിടുന്നത്.

ബുംറയും ഒപ്പം ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തിയതാണ് ടീമിന്‍റെ ആത്മവിശ്വാസം. ഇരുവരും തിരിച്ചത്തിയതോടെ ആക്രമണകാരികളായ വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരെ ആദ്യ ഓവറുകളില്‍ പിടിച്ച് നിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

16 ഓവറില്‍ വിന്‍ഡീസ് സ്കോര്‍ 76 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ബുംറ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഖലീല്‍ അഹമ്മദിനാണ് ഒരു വിക്കറ്റ് ലഭിച്ചത്. 

Scroll to load tweet…