മുംബൈ: 2019ലെ ഏകദിന ലോകകപ്പില്‍ എം എസ് ധോണിക്ക് കളിക്കാന്‍ കഴിയുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ശാരീരികക്ഷമതയുണ്ടെങ്കില്‍ ധോണിക്ക് തീര്‍ച്ചയായും കളിക്കാം. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കില്ലെന്ന വ്യക്തമായ സൂചനയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൽകി. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ മുംബൈയില്‍ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് വിരാട് കോലിയെയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഇതോടെ കോലി തന്നെ ഏകദിനത്തിലും ട്വന്‍റി 20യിലും ക്യാപ്റ്റനാകുമെന്ന ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.