കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ റെക്കോര്‍ഡ് പെരുമഴയുമായി വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ടി20യില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന അപൂര്‍വ്വ നേട്ടത്തിനൊപ്പം ധോണിയെത്തി. രണ്ടു ക്യാച്ചെടുത്തതോടെ മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര സ്വന്തമാക്കിയ 133 ക്യാച്ചുകളുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ധോണി. 121 ക്യാച്ചുകള്‍ നേടിയിട്ടുള്ള ദിനേശ് കാര്‍ത്തിക്കാണ് രണ്ടാം സ്ഥാനത്ത്. കുട്ടിക്രിക്കറ്റില്‍ നാലോ അതിലധികമോ പേരെ കൂടുതല്‍ തവണ പുറത്താക്കിയതിന്‍റെ റെക്കോര്‍ഡും ധോണിക്ക് സ്വന്തമായി. മൂന്നാം തവണയാണ് നാലോ അതിലധികമോ പോരെ പുറത്താക്കുന്നത്.