മുംബൈ: സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടുകള്‍. കുഞ്ഞുഗായികയുടെ അമ്പലപ്പുഴേ ഉണ്ണിക്കണ്ണന് എന്ന ഗാനം മലയാളികള്‍ ആഘോഷമാക്കിയിരുന്നു. വീണ്ടും പാട്ടുമായി സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിവ. എന്നാല്‍ ഇക്കുറി ആരാധകര്‍ക്ക് ക്രിസ്തുമസ്- പുതുവത്സര ആശംസകള്‍ നേര്‍ന്നാണ് സിവയുടെ പാട്ടെത്തിയത്.
യാത്രമധ്യേ കാറിലിരുന്നാണ് ആരാധകര്‍ക്ക് സിവ ആശംസകള്‍ നേര്‍ന്നത്. പിതാവിന്‍റെ മടിയിലിരുന്ന് എല്ലാവര്‍ക്കും ക്രിസ്തുമസ്- പുതുവത്സര ആശംസകള്‍ നേരുന്ന സിവയും തരംഗമായിക്കഴിഞ്ഞു. ധോണിയുടെയും സാന്‍റയുടെയും ആശംസ എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്ക് ശേഷം കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ് എം.എസ് ധോണിയിപ്പോള്‍.
