വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്രം തി​രു​ത്തി​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍ ക​ലാ​ശ​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്തത്

ലണ്ടന്‍: വിംബിള്‍ഡൺ ടെന്നിസിൽ ഇന്ന് നൊവാക് ജോക്കോവിച്ച് - കെവിന്‍ ആന്‍ഡേഴ്സൺ ഫൈനല്‍. സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്‌കോര്‍ 6-4 3-6 7-6 3-6 10-8.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെര്‍ബിയക്കാരന്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യ ദിനം സമയക്കുറവ് കാരണം കളിനിര്‍ത്തുമ്പോള്‍ ദ്യോക്കോവിച്ച് ഒന്നും മൂന്നും സെറ്റുകള്‍ നേടിയിരുന്നു. രണ്ടാം സെറ്റ് നദാലും നേടി. ഇന്നലെ കളി തുടര്‍ന്നപ്പോള്‍ നാലാം സെറ്റില്‍ നദാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. സെറ്റ് 3-6ന് നേടി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.

നിര്‍ണായക സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. മറ്റൊരു ദൈര്‍ഘ്യമേറിയ മത്സരത്തിന്റെ സൂചനയെല്ലാം കാണിച്ചെങ്കിലും മത്സരം ദ്യോക്കോവിനൊപ്പം നിന്നു. നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് മത്സരം സ്വന്തമാക്കി. 23 എയ്‌സുകളാണ് ദ്യോക്കോ തൊടുത്തത്. നദാല്‍ എട്ടും. ഇരുവരും നാല് വീതം നാല് ഇരട്ട പിഴവ് വരുത്തി.

അതേസമയം വിം​ബി​ൾ​ഡ​ണ്‍ ച​രി​ത്രം തി​രു​ത്തി​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍ ക​ലാ​ശ​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്തത്. അ​മേ​രി​ക്ക​ൻ താ​രം ജോ​ണ്‍ ഇ​സ്ന​റു​മാ​യു​ള്ള ആ​ൻ​ഡേ​ഴ്സ​ന്‍റെ മ​ത്സ​രം ആ​റു മ​ണി​ക്കൂ​റും 35 മി​നി​റ്റും നീ​ണ്ടുനിന്നിരുന്നു. സ്കോ​ർ: 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24.

യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​സ്റ്റാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍, 97 വ​ർ​ഷ​ത്തി​നു​ശേ​ഷം വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കൂ​ടി​യാ​ണ്. വിം​ബി​ൾ​ഡ​ണ്‍ സെ​മി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​വും ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​മെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.