ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറെയെ തോല്പിച്ച് നൊവാക്ക് ജോക്കോവിച്ചിന് കിരീടം. മൂന്ന് മണിക്കൂര്‍ നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 6-3, 5-7, 6-4. എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം. മറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന ഇരുപത്തിയഞ്ചാം വിജയമാണിത്. കഴിഞ്ഞ വര്‍ഷവും ജോക്കോവിച്ച് മറെയെ തോല്പിച്ച് ഖത്തര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. .