മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ബാഴ്സലോണയ്ക്ക് വ്യക്തമായ ലീഡ്. 53-ാം മിനുറ്റില്‍ സുവാരസും 63-ാം മിനുറ്റില്‍ ലിയോണല്‍ മെസിയും ബാഴ്സലോണയ്ക്കായി ഗോളുകള്‍ നേടി. സെര്‍ജി റോബര്‍ട്ടോയുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു സുവാരസിന്‍റെ ഗോള്‍.

എന്നാല്‍ 63-ാം മിനുറ്റില്‍ റയല്‍ ബോക്സിനകത്ത് പന്ത് കൈകൊണ്ട് തട്ടിയതിന് റയലിന്‍റെ കര്‍വാജല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. തുടര്‍ന്ന് റഫറി വിധിച്ച പെനാള്‍ട്ടിയാവട്ടെ മെസി മനോഹരമായി വലയിലാക്കി. കര്‍വാജല്‍ പുറത്തുപോയതിനാല്‍ പത്ത് പേരുമായാണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍ കളിച്ചുകൊണ്ടിക്കുന്നത്.