കളത്തിന് അകത്തും പുറത്തും അച്ചടക്കമില്ലാത്തതിന് യുവതാരങ്ങള്‍ക്ക് പണി കൊടുത്ത് മുംബൈ ഇന്ത്യന്‍സ് ടീം

മുംബൈ: കളത്തിന് അകത്തും പുറത്തും അച്ചടക്കമില്ലാത്തതിന് യുവതാരങ്ങള്‍ക്ക് പണി കൊടുത്ത് മുംബൈ ഇന്ത്യന്‍സ് ടീം. മുംബൈ താരങ്ങളായ ഇഷാന്‍ കിഷന്‍, അന്‍കുല്‍ റോയ്, രാഹുല്‍ ചാഹര്‍ എന്നിവരേയാണ് മുംബൈ വ്യത്യസ്തമായ രീതിയില്‍ ശിക്ഷിച്ചത്. വിമാനത്താവളത്തില്‍ കോമിക് ഡ്രസ് ധരിച്ച് ഇറക്കിയാണ് താരങ്ങള്‍ക്ക് മുംബൈ പണി കൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രത്യേക ഇമോജികള്‍ ധരിച്ച നീല ജമ്പ് സ്യൂട്ട് ധരിച്ച് പുറത്തിറങ്ങാനായിരുന്നു മുംബൈ അധികൃതര്‍ യുവതാരങ്ങള്‍ക്ക് നല്‍കിയ ശിക്ഷ. മൂവരും ഇമോജി കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്നത് കണ്ട് ആരാധകര്‍ അമ്പരക്കുകയും ചെയ്തു. മാത്രമല്ല താരങ്ങള്‍ ഇമോജി കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

 ആളുകള്‍ പരിഹസിക്കുന്നത് കാണാതിരിക്കാന്‍ സണ്‍ ഗ്ലാസ് വെച്ചാണ് താരങ്ങള്‍ വിമാനത്താവളത്തിലിരിക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും മോശം പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ച്ചവെക്കുന്നത്. എട്ട് മത്സരം പിന്നിട്ടപ്പോള്‍ രണ്ട് ജയം മാത്രമാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് ഉള്ളത്.