ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് വിജയം. ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ് ടീമുകളാണ് വിജയത്തോടെ മുന്നേറിയത്. സ്‌കോട്‌ലന്റിനെ ഇംഗ്ലണ്ട് മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഡാനിയല്‍ സ്റ്റര്‍റിജ്ജും ആഡം ലാലനയും ഗാരിയുമാണ് ഇംഗ്ലണ്ട് നിരയില്‍ ഗോള്‍ നേടിയത്. ഫിഫയില്‍ നിന്ന് അനുവാദം ലഭിച്ചില്ലെങ്കിലും ആര്‍മിസ്റ്റിസ് ഡേ ആചരിക്കാന്‍ ഇരുടീമുകളും പോപ്പിയുടെ ചിഹ്നമുള്ള ബാന്റ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് സ്വീഡനെ രണ്ട് ഗോളിന് 2-1ന് തോല്‍പ്പിച്ചു. പോള്‍ പോഗ്ബയും പായറ്റുമാണ് ഫ്രഞ്ച് നിരയില്‍ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മ്മനി സാന്‍ മരിനോയെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് തകര്‍ത്തു. ജര്‍മ്മനിക്കുവേണ്ടി സെര്‍ജ് നാബ്രി ഹാട്രിക്ക് നേടി.
മറ്റു മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്കും പോളണ്ടും വിജയം കണ്ടു.
