ലണ്ടന്‍: ക്രിക്കറ്റില്‍ ഒരു ബൗളറെ അടിതെറ്റിക്കാന്‍ പലവഴികളുണ്ട്. അതില്‍ പലതും നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇതുപോലെ ഒരെണ്ണം അപൂര്‍വമായിരിക്കും. പന്തെറിയാന്‍ എത്തുന്ന ബൗളര്‍ക്കുനേരെ വാള്‍പ്പയറ്റിനെ അനുസ്മരിപ്പിച്ച് ബാറ്റ് ചുഴറ്റി നില്‍ക്കുന്ന ബാറ്റ്സ്മാന്‍. എവിടെ പന്തെറിയണമെന്നറിയാതെ കുഴങ്ങുന്ന ബൗളര്‍. ഒടുവില്‍ മിഡില്‍ സ്റ്റമ്പിനേരെ എറിഞ്ഞ പന്ത് ഫൈന്‍ലെഗ്ഗിലൂടെ അനയാസം ബൗണ്ടറി കടത്തുന്ന ബാറ്റ്സ്മാന്‍.

ഇംഗ്ലണ്ടില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബൗളറെ കണ്‍ഫ്യൂഷനിലാക്കിയ ഈ ഷോട്ട് പിറന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റടെുത്തു.