ബുംമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ജസ്‌പ്രീത് ബുംമ്രയെ ഒഴിവാക്കി. അയര്‍ലന്‍റിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റി മത്സരത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ദീപക് ചഹറാണ് പകരം ടീമിലെത്തുക.
അതേസമയം ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയെ നിലനിര്‍ത്തിയിട്ടുണ്ട്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ് ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനും ഇംഗ്ലീഷ് പര്യടനം നഷ്ടമാകും. ട്വന്‍റി20യില്‍ ക്രുനാല്‍ പാണ്ഡ്യയും, ഏകദിനത്തില്‍ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരാകും.
