ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ന്യൂ കാസ്റ്റില്‍ ക്ലബുകള്‍ക്ക് വിജയം. ബേണ്‍‌ലേക്കെതിരായ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. സാഡിയോ മാനും ക്ലാവനും ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടി. 44 പോയിന്റോടെ പട്ടികയില്‍ നാലാംസ്ഥാനത്താണ് ലിവര്‍പൂള്‍.

രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേര്‍ട്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. അന്തോണി മാര്‍ഷ്യലും ലിംഗാര്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടി. 47 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതേസമയം ന്യൂ കാസില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ചത്.