ന്യൂകാസില്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. 31-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗിന്റേതായിരുന്നു വിജയ ഗോള്‍. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ 18-ാം ജയമാണിത്.
58 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 43 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും 18 പോയിന്‍റ് മാത്രമുള്ള ന്യൂകാസില്‍ 15-ാം സ്ഥാനത്തുമാണ്.
