ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. വാറ്റ്‌ഫോര്‍ഡിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ചെമ്പടക്കായി ആഷ്ലി യങ് രണ്ടും ആന്റണി മാര്‍ഷ്യല്‍, ജെസെ ലിന്‍ഗാര്‍ഡ് എന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി. 32 പോയിന്‍റുമായി യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ ലെസ്റ്റര്‍ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലെസ്റ്ററിന്റെ ജയം. ജാമി വാര്‍ഡിയും റിയാദ് മെഹറസും ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഹാരി കെയിന്റെ വകയായിരുന്നു ടോട്ടനത്തിന്റെ ആശ്വാസഗോള്‍. ആഴ്‌സണല്‍, ചെല്‍സി, സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ ഇന്ന് മത്സരിക്കും.