യൂറോപ്പ ലീഗ്; ക്വാര്‍ട്ടര്‍ ഉറപ്പിച്ച് അത്‌ലറ്റിക്കോയുടെ ഗോള്‍ വര്‍ഷം

First Published 16, Mar 2018, 8:24 AM IST
europa league atletico madrid beat lokomotiv moscow
Highlights
  • ഒന്നിനെതിരെ ആകെ എട്ട് ഗോള്‍ നേടിയാണ് അത്‍ലറ്റിക്കോയുടെ ജൈത്രയാത്ര

ലോകോമോട്ടീവ് മോസ്കോയെ തകര്‍ത്ത് അത്‍ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു അത്‍ലറ്റിക്കോയുടെ ജയം. ഫെര്‍ണ്ടാണ്ടോ ടോറസ് രണ്ട് ഗോള്‍ നേടി. 

ഏഞ്ചല്‍ കോറിയ, സോള്‍ നിഗേസ്, അന്‍റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ആദ്യപാദത്തില്‍ അത്‍ലറ്റിക്കോ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. ഇതോടെ ഒന്നിനെതിരെ ആകെ എട്ട് ഗോള്‍ നേടിയാണ് അത്‍ലറ്റിക്കോയുടെ മുന്നേറ്റം.
 

loader